കുവൈത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടി ശക്തമാക്കി ട്രാഫിക് വിഭാഗം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധയില്‍ നൂറുകണക്കിന് നിയമലംഘനങ്ങള്‍ കണ്ടെത്തി. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗം പരിശോധന ശക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയല്‍ 320 ഓളം ഗാതാഗത നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. മോട്ടാര്‍ ബൈക്കുകള്‍ ഉള്‍പ്പെടെ എണ്‍പതോളം വാഹനങ്ങളും പിടിച്ചെടുത്തു. അമിത വേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡൈവിംഗിനിടയിലെ ഫോൺ ഉപയോഗം, സിംഗ്നലുകളുടെ ലംഘനം തുടങ്ങി വിവിധ നിയമനിയമ ലംഘനങ്ങളുടെ പേരിലാണ് നടപടി. ലൈസന്സില്ലാകതെ വാഹനം ഓടിച്ച നിരവധി കുട്ടികളും പിടിയിലായി.
ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിയ 44 ആളുകളെ കരുതല്‍ തടങ്കലില്‍ ആക്കിയതായും ട്രാഫിക് വിഭാഗം അറിയിച്ചു. വിവിധ കേസുകളില്‍പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന ഏഴ് പേരയെും പരിശോധനക്കിടെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക രേഖകളില്ലാതെ യാത്ര ചെയ്ത ഒരാളെയും തുടരന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. രാജ്യത്തെ ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ട്രോഫിക് വിഭാഗം പൊതുജനങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങള്‍ക്ക് കാരണമാകും.
സ്വന്തം സുരക്ഷക്കൊപ്പം റോഡിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയും പ്രധാനമാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ഇത്തരക്കാര്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്കി. രാജ്യവ്യാപകമായി വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി കൂടുതല്‍ പട്രോളിംഗ് വാഹനങ്ങൾ നിരത്തിലിറക്കുന്നതിനൊപ്പം കൂടുതല്‍ അത്യാധുനിക എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.
Content Highlights: Kuwait has strengthened enforcement against traffic violations, launching inspections across multiple areas to improve road safety. Authorities warn of strict penalties for motorists who fail to comply with traffic regulations.