ഓഹരി വിപണിയുടെ പേരിൽ വ്യാപക തട്ടിപ്പ് നടക്കുന്നു; മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്തിലെ ഓഹരി വിപണിയായ ബൗര്‍സയില്‍ നിക്ഷേപകരെയും വ്യാപാരികളെയും ലക്ഷ്യമിട്ട് വന്‍തോതില്‍ ആള്‍മാറാട്ട തട്ടിപ്പുകള്‍ നടക്കുന്നതായാണ് കണ്ടെത്തല്‍.

കുവൈത്ത് ഓഹരി വിപണിയുടെ പേരില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തല്‍. വ്യാജ വാഗ്ദാനങ്ങളിലും സന്ദേശങ്ങളിലും വീഴരുതെന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കുവൈത്തിലെ ഓഹരി വിപണിയായ ബൗര്‍സയില്‍ നിക്ഷേപകരെയും വ്യാപാരികളെയും ലക്ഷ്യമിട്ട് വന്‍തോതില്‍ ആള്‍മാറാട്ട തട്ടിപ്പുകള്‍ നടക്കുന്നതായാണ് കണ്ടെത്തല്‍.

ബൗര്‍സ കുവൈത്ത് ചെയര്‍മാന്‍, സിഇഒ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ പേരിലും ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തുമാണ് തട്ടിപ്പുസംഘങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. വിപണിയിലെ ലൈസന്‍സുള്ള ബ്രോക്കര്‍മാരാണെന്ന് വിശ്വസിപ്പിച്ച് വ്യാപാരികളെ സമീപിക്കുന്ന ഇത്തരം സംഘങ്ങള്‍, നിക്ഷേപകരുടെ പണവും രഹസ്യ വിവരങ്ങളും കൈക്കലാക്കാന്‍ ശ്രമിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം തട്ടിപ്പുകള്‍ക്കെതിര ജാഗ്രത പാലിക്കണമെന്ന് പൊതു ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഔദ്യോഗിക സന്ദേശങ്ങള്‍ എന്ന നിലയില്‍ വരുന്ന വ്യാജ വാഗ്ദാനങ്ങളിലും സന്ദേശങ്ങളിലും വഞ്ചിതരാകരുതെന്നും എല്ലാ ഇടപാടുകളിലും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഓഹരി ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണം. പണമിടപാടുതള്‍ നടത്തുന്നതിന് മുമ്പ് വെബ്‌സൈറ്റിന്റ ആധികാരിത പരിശോധിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Content Highlights: Kuwait has issued a warning about widespread fraud in the name of the stock market, with scammers targeting investors through various schemes. The National Bank of Kuwait (NBK) has highlighted the use of deepfake technology to deceive people into investing in fake companies or trading platforms

To advertise here,contact us