പകൽ സമയത്ത് ചൂട് വർധിക്കും; മുന്നറിയിപ്പുമായി കുവൈത്ത് കാലാവസ്ഥാ കേന്ദ്രം

പകല്‍ സമയങ്ങളിലെ താപനില 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്

കുവൈത്തില്‍ വരും ദിവസങ്ങളില്‍ പകല്‍ സമയങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ രാത്രി കാലങ്ങളില്‍ തുണുപ്പ് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുവൈത്തില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ വലിയ മാറ്റം ഉണ്ടാകുമെന്നാണ് കാലാവലസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

പകല്‍ സമയങ്ങളിലെ താപനില 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പകല്‍ ചൂട് കൂടുമെങ്കിലും രാത്രിയില്‍ തണുപ്പുള്ള കാലാവസ്ഥ തുടരും. പകല്‍ സമയങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. മണിക്കൂറില്‍ 15 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയരാനും ചിലയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വരും ദിവസങ്ങളിലും സമാനമായ രീതിയില്‍ പകല്‍ ചൂടും രാത്രി തണുപ്പും കലര്‍ന്ന കാലാവസ്ഥ തുടരാനാണ് സാധ്യത. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് ശക്തമാകാൻ സാധ്യതെയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ദൂരക്കാഴ്ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: The Kuwait Meteorological Center has warned of rising temperatures during the day. Currently, Kuwait City is experiencing partly cloudy weather with a temperature of 77°F (25°C) and humidity at 43 percentage

To advertise here,contact us