കുവൈത്തില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പുതിയ നിര്‍ദ്ദേശവുമായി സിവില്‍ സര്‍വീസ് കമ്മീഷന്. രാജ്യത്ത് ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളും സര്‍ട്ടിഫിക്കറ്റുകള്‍ ഔദ്യോഗിക പ്ലാറ്റ് ഫോം ആയ സഹേല്‍ ആപ്പില്‍ ആപ്പില്‍ അപഡേറ്റ് ചെയ്യണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലി നേടിയവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി.
കുവൈത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി മുഴുവന്‍ ജിവനക്കാരും തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹേല്‍ ആപ്പില്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഉത്തരവ് ഒരുപോലെ ബാധകമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനുള്ള പ്രത്യേക സമിതിയാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പുകള് 'സഹേല്‍' ആപ്പ് വഴി നോട്ടിഫിക്കേഷനായി ലഭിക്കും.
നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യേണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ നിലവിലുള്ള ശമ്പള ആനുകൂല്യങ്ങളും മറ്റ് തൊഴില്‍ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭ്യമാകുവെന്നും കമ്മീഷന് വ്യക്തമാക്കി. കുവൈത്തിന് പുറത്തുനിന്നും ബിരുദം നേടിയവര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സഹേല്‍ ആപ്പ് വഴിയോ നടപടികള്‍ പൂര്‍ത്തിയാക്കണം.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടുന്നവര്ക്കെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലി നേടുന്നത്. കുവൈത്ത് നിയമപ്രകാരം അഞ്ച് വര്‍ഷം വരെ തടവും 5,000 ദിനാര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഔദ്യോഗിക രേഖകളുടെ സത്യസന്ധത ഉറപ്പാക്കാനും യോഗ്യതയുള്ളവര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് ഭരണകൂടത്തിന്റെ നീക്കം. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലി നേടിയവരെ കണ്ടെത്താനുള്ള നടപടികള്‍ക്ക് അടുത്തിടെയാണ് സിവില്‍ സര്‍വീസ് കമ്മീഷന് തുടക്കം കുറിച്ചത്.
Content Highlights: Kuwait has issued a directive to expatriates to update their certificates in the Sahel app, a unified government services application. This move aims to verify the accuracy and integrity of employee data, particularly academic qualifications, for both public and private sector employee