കുവൈത്തിലെ കബ്ദില് മേഘലയില് രഹസ്യമായി പ്രവര്ത്തിച്ചിരുന്ന വ്യാജ മദ്യ നിര്മാണ കേന്ദ്രം സുരക്ഷാ ഉദ്യോഗസ്ഥര് തകര്ത്തു. വിദേശ മദ്യക്കുപ്പികളോട് സാമ്യമുള്ള സ്റ്റിക്കറുകളും ലേബലുകളും പതിപ്പിച്ച ആയിരക്കണക്കിന് കുപ്പി മദ്യവും അത്യാധുനിക നിര്മാണ യന്ത്രങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു. ഫാക്ടറി നടത്തിപ്പുകാരായ ആറുപേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്യുകയും നിയമനടപടികള്ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
യഥാര്ഥ വിദേശ മദ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് അധികൃതര് വ്യക്തമാക്കി. 2025 ഓഗസ്റ്റിലുണ്ടായ മദ്യദുരന്തത്തിന് പിന്നാലെ പരിശോധന ശക്തമാക്കിയ അധികൃതര് ഇതുവരെ ഇരുപതോളം കേന്ദ്രങ്ങള് അടച്ചുപൂട്ടുകയും നൂറോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസില് ഉള്പ്പെട്ട വിദേശികളെ ശിക്ഷാ കാലാവധിക്ക് ശേഷം ആജീവനാന്ത വിലക്കേര്പ്പെടുത്തി നാടുകടത്തുമെന്ന് മന്ത്രാലയം കര്ശന മുന്നറിയിപ്പ് നല്കി.
Content Highlights: Kuwait authorities have uncovered a secret operation involved in the illegal manufacture of fake liquor. Officials raided the location and dismantled the factory as part of enforcement action against unauthorized alcohol production and related violations.