കുവൈത്തിലെ തെരുവുകളില് പ്രവര്ത്തിക്കുന്ന ഫുഡ് ട്രക്കുകള് ഉള്പ്പെടെയുള്ള മൊബൈല് വാഹനങ്ങളുടെ പ്രവര്ത്തനത്തിന് കര്ശന നിയന്ത്രണം ഏര്പ്പെടുത്തി വാണിജ്യ-വ്യവസായ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഇത്തരം വാഹനങ്ങളുടെ നിയമപരമായ കാര്യങ്ങള് നിരീക്ഷിക്കുന്നതിനും സാങ്കേതിക മാനദണ്ഡങ്ങള് ഉറപ്പുവരുത്തുന്നതിനുമായി അണ്ടര് സെക്രട്ടറി അധ്യക്ഷനായ ഒരു പ്രത്യേക സ്ഥിരം സമിതിക്ക് രൂപം നല്കി.
മൊബൈല് വാഹനങ്ങള്ക്കായുള്ള ലൈസന്സ് അപേക്ഷകള് പരിശോധിക്കുക, അവ കൃത്യമായ നിബന്ധനകള് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. ഇത്തരം വാഹനങ്ങളുടെ സാങ്കേതിക നിലവാരവും സമിതി വിലയിരുത്തും. വാഹനങ്ങള്ക്ക് എവിടെയൊക്കെ പ്രവര്ത്തിക്കാമെന്നത് സംബന്ധിച്ച കൃത്യമായ സ്ഥലങ്ങളും സമിതി നിശ്ചയിച്ച് നല്കും.
ലൈസന്സില് അനുവദിച്ചിട്ടുള്ള കാര്യങ്ങള് മാത്രമാണോ വാഹനങ്ങളില് നടക്കുന്നതെന്ന് സമിതി നേരിട്ട് നിരീക്ഷിക്കും. ഏതെങ്കിലും സാഹചര്യത്തില് നിയമലംഘനം കണ്ടെത്തുകയോ നിലവിലുള്ള സ്ഥലത്ത് നിന്ന് വാഹനം മാറ്റേണ്ടി വരികയോ ചെയ്താല് ലൈസന്സ് റദ്ദാക്കാനോ ബദല് സംവിധാനം ഒരുക്കാനോ സമിതിക്ക് അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവില് പറയുന്നു.
Content Highlights: Kuwait has imposed stricter controls on mobile vehicles operating on public streets. Authorities stated that the move aims to regulate street activities, ensure public order, and enforce compliance with existing laws governing mobile commercial and service vehicles.