കുവൈത്തില് വീടുകളില് നിന്ന് മാലിന്യം ശേഖരിക്കുന്നതിന് ഫീസ് ഏര്പ്പെടുത്താന് നടപടിയുമായി മുന്സിപ്പാലിറ്റി. മാലിന്യത്തിന്റെ തോത് അനുസരിച്ചായിരിക്കും തുക ഈടാക്കുക. മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും സാധനങ്ങള് പുനരുപയോഗം ചെയ്യാനും ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പൊതു സ്ഥലത്ത് മാലിന്യങ്ങള് വലിച്ചെറിയുന്നവര്ക്ക് കനത്ത പിഴ ചുമത്തുന്നത് ഉള്പ്പെടെയുള്ള വ്യവസ്ഥകളും പുതിയ നിയമത്തില് ഉള്പ്പെടുത്താനാണ് ആലോചന.
കുവൈത്തിലെ മാലിന്യ നിര്മാര്ജ്ജന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷാകാരങ്ങള് മുന്സിപ്പാലിറ്റി നടപ്പിലാക്കുന്നത്. വീടുകളില് നിന്നുള്ള മാലിന്യ ശേഖരണത്തിന് പ്രത്യേക ഫീസ് ഏര്പ്പെടുത്താനാണ് മുന്സിപ്പാലിറ്റി ആലോചിക്കുന്നത്. പുതിയ ഉത്തരവ് പ്രാബല്യത്തില് വരുന്നതോടെ നിലവില് പൂര്ണ്ണമായും സൗജന്യമായി നല്കി വരുന്ന ഈ സേവനത്തിന് നിശ്ചിത തുക നല്കേണ്ടി വരും.
പ്രവാസികളെയും സ്വദേശികളെയും ഒരുപോലെ ബാധിക്കുന്നതാണ് പുതിയ തീരുമാനം. എന്നാല് ഓരോ വീടുകളില് നിന്നും സ്ഥാപനങ്ങളില് നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവ് നിയന്ത്രിക്കാന് ഫീസ് സമ്പ്രദായം സഹായകമാകുമെന്നാണ് മുന്സിപ്പാലിറ്റിയുടെ വിലയിരുത്തല്. കൂടുതല് മാലിന്യം പുറന്തള്ളുന്നവര് കൂടുതല് പണം നല്കേണ്ടി വരുന്ന രീതിയിലാണ് നിയമം വിഭാവന ചെയ്തിരിക്കുന്നത്. ഇത് ജനങ്ങളെ മാലിന്യം കുറയ്ക്കാനും സാധനങ്ങള് പുനരുപയോഗം ചെയ്യാനും പ്രേരിപ്പിക്കുമെന്ന് അധികൃതര് പറഞ്ഞു.
നിലവില് കുവൈറ്റിലെ ലാന്ഡ്ഫില്ലുകളില് കുമിഞ്ഞുകൂടുന്ന മാലിന്യം വലിയ പാരിസ്ഥിതിക പ്രശ്നങ്ങള് സൃഷ്ടിക്കുന്നുണ്ട്. ഓരോ ടണ് മാലിന്യവും നീക്കം ചെയ്യുന്നതിന് സര്ക്കാരിന് വലിയ തുക ചിലവാകുന്നുമുണ്ട്. ഈ ചിലവിന്റെ ഒരു ഭാഗം ഗുണഭോക്താക്കളില് നിന്ന് തന്നെ ഈടാക്കുന്നതിലൂടെ കൂടുതല് കാര്യക്ഷമമായ ശുചീകരണ പ്രവര്ത്തനങ്ങള് നടത്താന് കഴിയുമെന്നും മുന്സിപ്പാലിറ്റി വിലയിരുത്തുന്നു.
മാലിന്യം കൃത്യമായി തരംതിരിക്കാത്തവര്ക്കും പൊതുസ്ഥലങ്ങളില് മാലിന്യം തള്ളുന്നവര്ക്കും കടുത്ത പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥയും പുതിയ നിയമത്തില് ഉള്പ്പെടുത്തും. അധികം വൈകാതെ ഇക്കാര്യത്തില് കൂടുതല് വ്യക്തതയും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Kuwait has implemented a new law introducing fees for collecting waste from residential houses. The move aims to strengthen waste management systems and improve cleanliness across the country. Authorities said the regulation will help ensure sustainable sanitation services and better municipal operations.