ഡെബിറ്റ്, ക്രെഡിറ്റ് കാര്ഡുകള് വഴി പണമടയ്ക്കുമ്പോള് ഉപഭോക്താക്കളില് നിന്ന് അധിക ഫീസ് ഈടാക്കുന്ന നടപടി കര്ശനമായി നിരോധിച്ച് കുവൈത്ത് സെന്ട്രല് ബാങ്ക്. ഇത് സംബന്ധിച്ച പുതിയ നിര്ദ്ദേശം രാജ്യത്തെ എല്ലാ ബാങ്കുകള്ക്കും പേയ്മെന്റ് സേവന ദാതാക്കള്ക്കും കൈമാറി. സാധനങ്ങള് വാങ്ങുമ്പോഴോ സേവനങ്ങള് ഉപയോഗിക്കുമ്പോഴോ കാര്ഡ് പേയ്മെന്റുകള്ക്ക് വ്യാപാരികള് ഉപഭോക്താക്കളില് നിന്ന് കമ്മീഷനോ മറ്റ് സര്വീസ് ചാര്ജുകളോ ഈടാക്കാന് പാടില്ലെന്ന് നിര്ദേശത്തില് പറയുന്നു.
പിഒഎസ് മെഷീനുകള്, ഓണ്ലൈന് പേയ്മെന്റ് ഗേറ്റ്വേകള്, ഇലക്ട്രോണിക് വാലറ്റുകള് എന്നിവ വഴി നടത്തുന്ന എല്ലാ ഇടപാടുകള്ക്കും ഈ നിരോധനം ബാധകമാണ്. നിയമം ലംഘിക്കുന്ന വ്യാപാരികള്ക്കെതിരെ കര്ശന നിയമനടപടികള് സ്വീകരിക്കും. നിയമലംഘനം തുടരുന്ന സ്ഥാപനങ്ങളുടെ പേയ്മെന്റ് സേവനങ്ങള് റദ്ദാക്കാന് ബാങ്കുകള്ക്ക് അധികാരവും നല്കിയിട്ടുണ്ട്.
Content Highlights: Kuwait Central Bank strictly banned additional fees from customers paying via debit and credit cards