കുവൈത്തില് പുതുവത്സരത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്ക്കും സര്ക്കാര് സ്ഥാപനങ്ങള്ക്കും അവധി ബാധകമാണ്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിക്ക് ശേഷം ജനുവരി നാല് ഞായറാഴ്ചയായായിരിക്കും ഓഫീസുകളുടെ പ്രവര്ത്തനം പുനരാരംഭിക്കുക.
ആശുപത്രികള്, സുരക്ഷാ സേവനങ്ങള് തുടങ്ങി അവശ്യ വിഭാഗങ്ങളിലെ ജീവനക്കാരുടെ അവധി ക്രമീകരണങ്ങള് പൊതുതാല്പ്പര്യം മുന്നിര്ത്തി തീരുമാനിക്കും. തുടര്ച്ചയായ മൂന്ന് ദിവസം അവധി ലഭിക്കുന്നതോടെ പുതുവത്സര ആഘോഷങ്ങള്ക്കായി കൂടുതല് സമയം മാറ്റിവക്കാന് ജീവനക്കാര്ക്ക് കഴിയും.
Content Highlights: Kuwait announces a three-day New Year holiday for public sector