കുവൈറ്റില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വര്‍ദ്ധനവ് നാളെ മുതല്‍

മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ സ്‌പോണ്‍സറുമായുള്ള ധാരണയില്‍ പുറത്ത് ജോലി ചെയ്യുന്നവരാണ്.

കുവൈറ്റില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വര്‍ദ്ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക കുടുംബവുമൊത്ത് രാജ്യത്ത് കഴിയുന്ന പ്രവാസികളെയായിരിക്കും.

നിലവില്‍ ഭാര്യക്ക് 40 ദിനാറും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 30 ദിനാറുമാണ് പ്രതി വര്‍ഷം വാര്‍ഷിക ഇന്‍ഷുറന്‍സ് ഫീസ്. എന്നാല്‍ നാളെ മുതല്‍ ഇത് ഓരോ ആള്‍ക്കും 100 ദിനാര്‍ ആയി ഉയരും. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങിയ കുടുംബം ആരോഗ്യ ഇന്‍ഷുറന്‍സിനായി 400 ദിനാര്‍ നല്‍കേണ്ടിവരും. നിലവില്‍ ഇത് 130 ദിനാര്‍ ആണ്.

സ്വദേശിയുടെ കീഴില്‍ ഗാര്‍ഹിക വിസയില്‍ ജോലി ചെയ്യുന്ന ആദ്യത്തെ മൂന്ന് തൊഴിലാളികള്‍ക്ക് മാത്രമാണ് വര്‍ദ്ധനവില്‍ ഇളവ് നല്‍കിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ സ്‌പോണ്‍സറുമായുള്ള ധാരണയില്‍ പുറത്ത് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ ഇത്തരക്കാരും ഇളവിന്റെ പരിധിയില്‍ വരില്ല..

To advertise here,contact us