ഈ ആഴ്ച അവസാനം വരെ മഴ തുടരും; മുന്നറിയിപ്പുമായി കുവൈത്ത് കാലാവസ്ഥാ കേന്ദ്രം

മഴ ശക്തമാകുന്നതിനൊപ്പം താപനിലയിലും കുറവ് ഉണ്ടാകും

കുവൈത്തില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ ആഴ്ച അവസാനം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന സൂചന. ബുധനാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച രാവിലെ വരെയാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ ശക്തമാകുന്നതിനൊപ്പം രാജ്യത്തിന്റ താപനിലയിലും കുറവ് ഉണ്ടാകും.

മിക്ക ദിവസങ്ങളിലും രാജ്യത്തെ പരമാവധി താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. മലയോര മേഖലയില്‍ ഉള്‍പ്പെടെ മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ദൂരക്കാഴ്ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Content Highlights: Kuwait Rain Alert: Heavy Downpours Expected

To advertise here,contact us