ഗൾഫ് റെയിൽവെ, ​ഗതാ​ഗത പദ്ധതി എന്നിവ വേ​ഗത്തിലാക്കണം; നിർദ്ദേശം നൽകി കുവൈത്ത് മന്ത്രിസഭ

ജിസിസി റെയില്‍ പദ്ധതി വേഗത്തിലാക്കാന്‍ രാജ്യം പ്രതിജ്ഞാബന്ധമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി

ഗള്‍ഫ് റെയില്‍വേ, അതിവേഗ ഗതാഗത പദ്ധതികള്‍ എന്നിവ നടപ്പാക്കുന്നത് വേഗത്തിലാക്കാന്‍ പൊതുമരാമത്ത് മന്ത്രാലയത്തിന് കുവൈത്ത് മന്ത്രിസഭയുടെ നിര്‍ദ്ദേശം. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരമാണ് നടപടി.

ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍ പദ്ധതി വേഗത്തിലാക്കാന്‍ രാജ്യം പ്രതിജ്ഞാബന്ധമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. 2030 ഓടെ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

Content Highlights: Kuwait Cabinet tasks Ministry of Public Works to speed up implementation of Gulf Railway project

To advertise here,contact us