കുവൈത്തിൽ ശൈത്യമെത്താൻ വൈകും; എന്നാൽ തണുപ്പിന് കാഠിന്യമേറും

കുവൈത്തില്‍ അതിശൈത്യത്തിന്റെ കാലഘട്ടമായ 'അല്‍മുറബ്ബാനിയ്യ' ഇത്തവണ പതിവിലും വൈകി തുടങ്ങുമെന്നാണ് വിലയിരുത്തല്‍

കുവൈത്തില്‍ ഇത്തവണ ശൈത്യകാലം എത്താന്‍ വൈകും. ഈ മാസം പകുതിയോടെ മാത്രമെ രാജ്യത്ത് കാര്യമായ തണുപ്പ് അനുഭപ്പെടുകയുള്ളുവെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഇത്തവണ ശൈത്യകാലത്ത് തണുപ്പിന് കാഠിന്യമേറുമെന്നും കാവാലസ്ഥാ വിദഗ്ധര്‍ പറയുന്നു.

കുവൈത്തില്‍ അതിശൈത്യത്തിന്റെ കാലഘട്ടമായ 'അല്‍മുറബ്ബാനിയ്യ' ഇത്തവണ പതിവിലും വൈകി തുടങ്ങുമെന്നാണ് വിലയിരുത്തല്‍. പ്രശസ്ത കാലാവസ്ഥാ നിരീക്ഷകന്‍ ഈസ റമദാന്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ പ്രകാരം ഈ മാസം ഡിസംബര്‍ പകുതിയോടെ മാത്രമെ രാജ്യത്ത് തണുപ്പുകാലം തുടങ്ങുകയുള്ളൂ.

ഈ മാസം ആറിന് ആണ് ശൈത്യകാലം തുടങ്ങേണ്ടിയിരുന്നത്. സാധാരണയായി 39 ദിവസം നീണ്ടുനില്‍ക്കുന്ന അല്‍മുറബ്ബാനിയ്യ, ജനുവരി 15നാണ് അവസാനിക്കുന്നത്. രാജ്യത്ത് തണുപ്പ് വര്‍ധിക്കുകയും ശൈത്യകാലം ആരംഭിക്കുകയും ചെയ്യുന്നതിന്റെ അടയാളമാണ് ഈ കാലയളവെന്ന് റമദാന്‍ വിശദീകരിച്ചു.

അല്‍മുറബ്ബാനിയ്യ കാലഘട്ടത്തെ പ്രധാനമായും 13 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. സാധാരണയായി, താപനില കുറയ്ക്കുന്നതും തണുത്ത വടക്കുപടിഞ്ഞാറന്‍ കാറ്റ് കൊണ്ടുവരുന്നതുമായ സൈബീരിയന്‍ ഹൈയുടെ സ്വാധീനം അല്‍മുറബ്ബാനിയ്യയില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഹൈയുടെ സ്വാധീനം ഡിസംബര്‍ പകുതി വരെ വൈകുമെന്നും ഇത് സാധാരണ താപനില കുറയുന്നത് വൈകിപ്പിക്കുമെന്നും റമദാന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇത്തവണ ശൈത്യകാലം കൂടുതല്‍ തണുപ്പോറിയതാകുമെന്നും വിലയിരുത്തപ്പെടുന്നു.

Content Highlights: Kuwait expects a late arrivel of winter than normal

To advertise here,contact us