ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; കുവൈറ്റിൽ മലയാളി ദമ്പതികളുടെ ഒമ്പതുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

രണ്ട് ദിവസമായി കുഞ്ഞ് കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കുവൈറ്റ് സിറ്റി: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒമ്പതുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. മലയാളി ദമ്പതികളായ ജവാദിന്റെയും ജംഷിനയുടെയും മകന്‍ എസ്രാന്‍ ജവാദാണ് കുവൈറ്റില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

രണ്ട് ദിവസമായി കുഞ്ഞ് കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌റുമായ വി പി ഇബ്രാഹിം കുട്ടിയുടെ മകന്റെ മകനാണ് എസ്രാന്‍ ജവാദ്. ഖബറടക്കം കുവൈറ്റില്‍ നടക്കും.

Content Highlights: baby died after food got stuck in throat at kuwait

To advertise here,contact us