മലപ്പുറം തിരൂർ പൂകൈത സ്വദേശി മായിങ്കാനകത്ത് കുന്നത്ത് സൈഫുദ്ദീൻ കുവൈത്തിൽ നിര്യാതനായി. 40 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജാബിർ ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. കുവൈത്ത് കെഎംസിസി തിരൂർ മണ്ഡലം പ്രവർത്തകനായിരുന്നു സൈഫുദ്ദീൻ.
പിതാവ്: പരേതനായ സൈനുദ്ദീൻ. മാതാവ്: സുലൈഖ. ഭാര്യ: ഫസീല. മക്കൾ: ഫാത്തിമ ഇശ്ബ, ഇസ്യാൻ. സഹോദരങ്ങൾ: ഷറഫുദ്ദീൻ, ബദറുദ്ദീൻ (ഇരുവരും ദുബൈ), സഹാമിയ ഷെറിൻ.
Content Highlights: Tirur native Saifuddin passes away in Kuwait