എറണാകുളം മുവാറ്റുപുഴ സ്വദേശിയായ യുവാവ് കുവൈത്തിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 24 വയസുകാരനായ ബിൻഷാദ് ആണ് മരിച്ചത്. മൂവാറ്റുപുഴ ഉത്തിനാട്ടു കാവുംകര അസിയുടെയും ഹാജറയുടെയും മകനാണ് ബിൻഷാദ്. വെള്ളിയാഴ്ച രാത്രി ബിൻഷാദ് ഉറങ്ങാൻ കിടന്നതാണെന്ന് സുഹൃത്തുക്കൾ പറയുന്നു. ബിൻഷാദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. സഹോദരങ്ങൾ: ഉസാമ, സൈബ.
Content Highlights: An expatriate youth from Ernakulam passes away in Kuwait due to Heart attack