കുവൈത്തില് താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായുളള പരിശോധന കൂടുതല് ശക്തമാക്കുന്നു. രാജ്യത്തിന്റെവിവിധ മേഖലകളില് നടത്തിയ പരിശോധനയില് നിരവധി പ്രവാസികള് പിടിയിലായി. വരും ദിവസങ്ങളിലും പരിശോധന കൂടുതല് ശക്തമാക്കാനാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല് സബാഹിന്റെ നിര്ദ്ദേശപ്രകാരമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് താമസകാര്യ അന്വേഷണ വിഭാഗം വ്യാപക പരിശോധന നടത്തുന്നത്. തിരക്കേറിയ പ്രദേശങ്ങളില് നടത്തിയ പരിശോധനയില് താമസ നിയമം ലംഘിച്ചവരും പിടികിട്ടാപ്പുള്ളികളുമായ 178 പേരെ അറസ്റ്റ് ചെയ്തു. ഗുരുതരമായ നിരവധി നിയമ ലംഘനങ്ങളാണ് പരിശോധയില് കണ്ടെത്തിയത്. പിടിയിലായ പലര്ക്കും തിരിച്ചറിയല് രേഖകള് ഉണ്ടായിരുന്നില്ല. ഇവര് വിവിധ തൊഴില് മേഖലകളില് അനധികൃതമായി ജോലി ചെയ്ത് വന്നിരുന്നതായും അന്വേഷണത്തില് വ്യക്തമായി.
നിയമം ലംഘിച്ച് നിരവധി പ്രവാസികള് രാജ്യത്ത് തുടരുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും പരിശോധന കൂടുതല് ശക്തമാക്കാനാണ് താമസകാര്യ അന്വേഷണ വിഭാഗത്തിന്റെ തീരുമാനം. താമസ, തൊഴില് നിയമങ്ങള് ലംഘിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര് വ്യക്തമാക്കി. നിയമ ലംഘകര്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും അന്വേഷണ വിഭാഗം അറിയിച്ചു. നിയമ ലംഘനങ്ങള്ക്ക് തൊഴിലാളികളും തൊഴിലുടമകയും ഒരുപോലെ ഉത്തരവാദികളായിരിക്കുമെന്നും അധികൃതര് മുന്നറിയിപ്പ് നല്കി.
Content Highlights: Kuwait tightens checks to detect residence law violators