കുവൈത്തിൽ വ്യാജരേഖ ചമച്ച് വിസ നിർമിക്കുന്ന സംഘം പിടിയിൽ; പ്രധാന പ്രതി ഇപ്പോഴും പിടിയിൽ

തട്ടിപ്പിന് ഉപയോഗിച്ചിരുന്ന പാസ്പോര്‍ട്ടുകളും കമ്പ്യൂട്ടറുകളും മറ്റ് രേഖകളും പോലീസ് പിടിച്ചെടുത്തു

കുവൈത്തില്‍ വ്യാജരേഖ ചമച്ച് യൂറോപ്പിലേക്ക് ആളുകളെ കടത്തുന്ന സംഘം പിടിയില്‍. കുവൈത്ത് സര്‍ക്കാരിന്റെ ഉള്‍പ്പെടെയുളള രേഖകള്‍ വ്യാജമായി നിര്‍മിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുന്നതിന് വേണ്ടി വ്യാജരേഖകള്‍ ഉപയോഗിച്ച് ഷെങ്കന്‍ വിസകള്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ വിസകള്‍ സംഘടിപ്പിച്ച് നല്‍കുകയായിരുന്നു ഇവരുടെ രീതി.

പ്രവാസികള്‍ക്ക് ഷെങ്കന്‍ വിസ ലഭിക്കുന്നതിനായി തൊഴില്‍ ഒഫറുകള്‍, ശമ്പള രേഖകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, അക്കൗണ്ടിങ് വിവരങ്ങള്‍ തുടങ്ങിയവ വ്യാജമായി നിര്‍മിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പിന് ഉപയോഗിച്ചിരുന്ന പാസ്പോര്‍ട്ടുകളും കമ്പ്യൂട്ടറുകളും മറ്റ് രേഖകളും പോലീസ് പിടിച്ചെടുത്തു.

ഒരു വ്യാജ വിസ നിർമിച്ചുനൽകുന്നതിന് 950 മുതൽ 1500 ദിനാർ വരെയാണ് സംഘം ഈടാക്കിയിരുന്നത്. തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി ഇപ്പോഴും കുവൈത്തിനുപുറത്ത് ഒളിവില്‍ തുടരുകയാണ്. ഇയാളെ പിടികൂടാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്താരാഷ്ട്ര സഹായവും തേടിയിട്ടുണ്ട്.

Content Highlights: Visa forgery gang busted in Kuwait

To advertise here,contact us