കനത്ത ചൂടിലേക്ക് നീങ്ങി കുവൈത്ത്; താപനില 50 ഡി​ഗ്രി കടന്നു

കനത്ത ചൂടിനൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്

കുവൈത്തിൽ വേനൽക്കാല ചൂട് കൂടുതൽ ശക്തമാകുന്നു. ഈ ദിവസങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിന് അടുത്താണ് രാജ്യത്തെ താപനില. വേനല്‍ക്കാലത്തെ കഠിന ചൂട് അനുഭവപ്പെടുന്ന മിര്‍സാം സീസണിലേക്ക് രാജ്യം കടന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വേനലിന്റെ പുതിയ ഘട്ടത്തിലേക്കാണ് രാജ്യം കടന്നിരിക്കുന്നത്. 13 ദിവസം നീണ്ടു നില്‍ക്കുന്ന മിര്‍സാം സീസണിനാണ് തുടക്കമായിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെടും. വേനല്‍ക്കാലത്തിന്റെ അവസാനമായാണ് ഈ കാലഘട്ടത്തെ കണക്കാക്കുന്നത്. പകലിന്റെ ദൈര്‍ഘ്യം പതിമൂന്നര മണിക്കൂർ വരെ നീളും. രാത്രിയുടെ ദൈർഘ്യം പതിനൊന്നര മണിക്കൂറായും ഈ കാലത്ത് ചുരുങ്ങും.

കനത്ത ചൂടിനൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. 13 ദിവസം നീണ്ടു നില്‍ക്കുന്ന മിര്‍സാം സീസണ്‍ അവസാനിക്കുന്നതോടെ താപനില കുറഞ്ഞു തുടങ്ങും. ഒക്ടോബറിലും നവംബര്‍ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. നവംബറോടെ തണുപ്പ് കാലം ആരംഭിക്കും. ഡിസംബറില്‍ കടുത്ത ശൈത്യത്തിലേക്കും രാജ്യം പ്രവേശിക്കും.

Content Highlights: Kuwait enters peak summer heatwave

To advertise here,contact us