കുവൈത്തില്‍ കനത്ത ചൂട് തുടരുന്നു; വിയർത്ത് ജനം

ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെയും തീവ്രമായ വായു പിണ്ഡത്തിന്റെയും സ്വാധീനമാണ് ഉയർ ന്ന ചൂടിന് കാരണമെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത് ചൂട് തുടരുന്നു. ചുട്ടുപൊള്ളുന്ന ചൂടിലാണ് കുവൈത്ത് രാവും പകലും കടന്നുപോകുന്നത്. പുറത്തിറങ്ങാൻ കഴിയാത്ത അവസഥയിലാണ് ജനങ്ങളെല്ലാം തന്നെ. നിലവിൽ പകൽ ശരാശരി 50 ഡിഗ്രി സെൽഷ്യസിനടുത്ത് താപനില അനുഭവപ്പെടുന്നുണ്ട്. രാത്രിയിലും ചൂടേറിയ കാലാവസ്ഥയാണ് കുവൈത്തിൽ ഇതിനൊപ്പം ചൂട് കാറ്റ് കൂടിയാകുമ്പോൾ കനത്ത ചൂടിൽ ഉരുകകുകയാണ് ജനം.

ഇനിയുള്ള ദിവസങ്ങളിലും കടുത്ത ചൂടായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെയും തീവ്രമായ വായു പിണ്ഡത്തിന്റെയും സ്വാധീനമാണ് ഉയർ ന്ന ചൂടിന് കാരണമെന്ന് കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ അലി പറഞ്ഞു.

Content Highlights- Humidity Increases in Kuwait

To advertise here,contact us