കനത്ത ചൂടിൽ വലയുകയാണ് കുവൈത്ത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലതെയാണ് ചൂട് വ്യാപിക്കുന്നത്. വരുംദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുമെന്നാണ് കാലവാസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
അതേ സമയം ചൊവ്വാഴ്ച റാബിയ മേഖലയിൽ 51 ഡിഗ്രി സെൽഷ്യസ് എന്ന ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. ജഹ്റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിലും താപനില എത്തിയിരുന്നു. ശനിയാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനവും വടക്കുപടിഞ്ഞാറൻ കാറ്റോടുകൂടിയ ചൂടുള്ള വായു പിണ്ഡവുമാണ് കനത്ത താപനിലയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞത്.
Content Highlights: Kuwait Faces Intense Heat above 50 degree celsius