കുവൈറ്റ് റിഫൈനറിയിൽ തീപിടുത്തം: ഒരു മരണം സ്ഥിരീകരിച്ചു, 4 പേർക്ക് പരിക്ക്

പരിക്കേറ്റവരിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്

കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ (കെഎൻപിസി) മിന അബ്ദുല്ല റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് കെഎൻപിസിയിൽ തീപിടുത്തം ഉണ്ടായത്.

പരിക്കേറ്റവരിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട അഞ്ച് പേരും കരാർ തൊഴിലാളികളാണെന്ന് കെഎൻപിസി അറിയിച്ചു. അപകടത്തിന് പിന്നാലെ അഗ്‌നിശമനസംഘങ്ങൾ സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു.

അതേസമയം റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിലുണ്ടായ തീപിടുത്തം ഉൽപാദനത്തെയും യൂണിറ്റിന്റെ പ്രവർത്തനത്തെയും ബാധിച്ചോയെന്ന് വ്യക്തമല്ല. പരിക്കേറ്റവരും മരണപ്പെട്ടവരും ഏത് രാജ്യക്കാരാണെന്നും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.

Content Highlights: Fire at Kuwait refinery One death confirmed 4 injured

To advertise here,contact us