ആശുപത്രികളിൽ നിന്ന് പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിച്ചു; കുവൈറ്റിൽ അധ്യാപിക പിടിയിൽ

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അധ്യാപികയായ പ്രതിയിൽ നിന്ന് പൊലീസ് മോഷ്ടിച്ച പണം ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്

കുവൈറ്റ്: കുവൈറ്റിൽ ആശുപത്രികളിൽ ജോലി ചെയ്യുന്നവരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന സ്വദേശി വനിത അറസ്റ്റിൽ. ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. നിരവധി ആശുപത്രി ജീവനക്കാരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷണം പോകുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ആശുപത്രികളിൽ പ്രവേശിച്ച് ജീവനക്കാരുടെ അശ്രദ്ധ മുതലാക്കിയാണ് പണവും മറ്റു വിലപിടുപ്പുള്ള സാധനങ്ങളും പ്രതി മോഷ്ടിച്ചിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്വദേശി വനിതയാണ് മോഷണങ്ങൾ നടത്തിയിരുന്നതെന്ന് കണ്ടെത്തി. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അധ്യാപികയായ പ്രതിയിൽ നിന്ന് പൊലീസ് മോഷ്ടിച്ച പണം ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

നൂതന അന്വേഷണ സാങ്കേതിക വിദ്യകളും ആധുനിക ട്രാക്കിങ് രീതികളും ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർക്കെതിരെ സമാനമായ രണ്ട് കേസുകളിലും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

Also Read:

UAE
പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ സഹായമൊരുക്കി ദുബായ് കെഎംസിസി വനിതാ വിഭാഗം

Content Highlights: police arrest woman for stealing from hospital staff kuwait

To advertise here,contact us