കനത്ത മഴ; കണ്ണൂർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് നെടുമ്പാശ്ശേരിയിൽ ഇറക്കി

കണ്ണൂരിലെ കാലാവസ്ഥ അനുകൂലമാകുമ്പോൾ വിമാനം പുറപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം

കുവൈറ്റ് സിറ്റി: കനത്ത മഴയെത്തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കുവൈറ്റിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (Ix 794) വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. കണ്ണൂരിലെ കാലാവസ്ഥ അനുകൂലമാകുമ്പോൾ വിമാനം പുറപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാർ വിമാനത്തിൽ തന്നെ ഇരിക്കുകയാണ്.

സംസ്ഥാനത്ത് മഴ അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കും.

To advertise here,contact us