കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അല് ജാബര് അസ്സബാഹിൻ്റെ മൃതദേഹം ഖബറടക്കി

ഇന്ന് രാവിലെ പത്തരയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം

കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ഇന്ന് രാവിലെ പത്തരയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. ഖബറടക്ക ചടങ്ങിൽ അസ്സബാഹ് രാജകുടുംബവും കുവൈറ്റ് ഭരണനേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് പങ്കെടുത്തത്.

ബിലാൽ ബിൻ റബാഹ് മസ്ജിദില് നടന്ന മയ്യിത്ത് നമസ്കാരത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പടെ പതിനായിരങ്ങളാണ് പങ്കെടുത്തത്. മസ്ജിദിൽ രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം എത്തിച്ചത്. പ്രിയപ്പെട്ട അമീറിൻ്റെ വേർപാടിൽ ഏറെ വൈകാരികമായ യാത്രയയപ്പാണ് രാജ്യം അമീറിന് നൽകിയത്.

കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അല് ജാബര് അല് സബാഹ് അന്തരിച്ചു

പുതിയ അമീര് ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമദ് നവാഫ് അല് അഹമ്മദ് അൽ ജാബിർ അസ്സബാഹ്,മന്ത്രിമാര്, മക്കള്, സഹോദരങ്ങള്, രാജ കുടുംബത്തിലെ പ്രമുഖര് മുതലായവര് നമസ്കാരത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് കുവൈറ്റ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചത്. കുവൈറ്റിലെ 16-ാമത്തെ അമീർ ആയിരുന്നു അദ്ദേഹം. കുവൈറ്റ് രാജ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു ശൈഖ് നവാഫ്.

To advertise here,contact us