ഇന്ത്യന് ഗാര്ഹിക തൊഴിലാളികള്ക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത് ഇന്ത്യൻ എംബസി

ഇന്ത്യയില് നിന്നുള്ളവര്ക്ക് ഗാര്ഹിക തൊഴിലാളിയായി കുവൈത്തിലേക്ക് വരുന്നതിന് പാലിക്കേണ്ട മാനദണ്ഡങ്ങള് ഉള്പ്പെടെയുളള കാര്യങ്ങളാണ് എംബസി സര്ക്കുലറിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

കുവൈത്ത് സിറ്റി: ഇന്ത്യന് ഗാര്ഹിക തൊഴിലാളികള്ക്കായി മാര്ഗനിര്ദേശങ്ങളും മുന്നറിയിപ്പും പുറത്തിറക്കി കുവൈത്തിലെ ഇന്ത്യന് എംബസി. ഇന്ത്യയില് നിന്ന് കുവൈത്തിലേക്ക് ജോലിക്ക് എത്തുന്ന ഗാര്ഹിക തൊഴിലാളികള് തൊഴില് കരാര് ഉള്പ്പെടെയുളള കാര്യങ്ങള് ഉറപ്പാക്കണമെന്ന് ഇന്ത്യന് എംബസി അറിയിച്ചു. ഇന്ത്യയില് നിന്നുള്ളവര്ക്ക് ഗാര്ഹിക തൊഴിലാളിയായി കുവൈത്തിലേക്ക് വരുന്നതിന് പാലിക്കേണ്ട മാനദണ്ഡങ്ങള് ഉള്പ്പെടെയുളള കാര്യങ്ങളാണ് എംബസി സര്ക്കുലറിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

കുവൈത്തിലെ ഗാര്ഹിക തൊഴിലാളി നിയമങ്ങളും എക്സിക്യൂട്ടീവ് ചട്ടങ്ങളും അനുസരിച്ചുളള മാര്ഗനിര്ദേശങ്ങള് പാലിക്കാന് എല്ലാവരും ബാധ്യസ്ഥരാണെന്ന് എംബസി വ്യകതമാക്കി. ഗാര്ഹിക തൊഴിലാളിയായി കുവൈത്തില് ജോലി ചെയ്യാന് അറബിയിലും ഇംഗ്ലീഷിലുമുളള തൊഴില് കരാര് നിര്ബന്ധമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്ഗനിര്ദേശങ്ങള് അനുസരിച്ചുള്ള മിനിമം വേതനത്തില് കുറയാത്ത ശമ്പളം ഉറപ്പാക്കണം. കരാര് പ്രകാരമുളള തുക എല്ലാ മാസവും ലഭിച്ചില്ലെങ്കില് തൊഴിലുടമക്ക് എതിരെ പരാതി നല്കാന് തൊഴിലാളിക്ക് അവകാശമുണ്ടെന്നും എംബസി വ്യക്തമാക്കി.

നിശ്ചിത സമയ പരിധിക്ക് അപ്പുറം ജോലി ചെയ്താല് അധിക വേതനത്തിനും അര്ഹതയുണ്ടായിരിക്കും. പരമാവധി ജോലിസമയം പ്രതിദിനം 12 മണിക്കൂറില് കൂടരുത്. ഭക്ഷണം, വസ്ത്രം, ചികിത്സ, താമസ സൗകര്യം എന്നിവ തൊഴിലുടമ സൗജന്യമായി ലഭ്യമാക്കും. പ്രതിവാര വിശ്രമത്തിനൊപ്പം വര്ഷത്തില് വേതനത്തോട് കൂടി ഒരു മാസത്തെ അവധിയും തൊഴിലാളിക്ക് ലഭിക്കുമെന്നും സര്ക്കുലറില് വ്യക്തമാക്കുന്നു.

To advertise here,contact us