പശ്ചിമേഷ്യൻ യാത്രകൾ പുനഃപരിശോധിക്കണം; പൗരന്മാർക്ക് കർശന സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്ക

നിലവിൽ മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും യാത്രാ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കാണണമെന്നും നിർദ്ദേശമുണ്ട്.

മധ്യപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്ന തങ്ങളുടെ പൗരന്മാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് യുഎസ് മിഷൻ കർശന മുന്നറിയിപ്പ് നൽകി. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ സ്ഥിതിഗതികളിലേക്കും വിമാന സർവീസുകൾ റദ്ദാക്കുന്നതിലേക്കും വ്യോമപാതകൾ അടയ്ക്കുന്നതിലേക്കും നയിച്ചേക്കാമെന്ന് സെപ്റ്റംബർ 20-ന് പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

നിലവിൽ മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും യാത്രാ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കാണണമെന്നും നിർദ്ദേശമുണ്ട്. വിമാന സർവീസുകളുടെ വിവരങ്ങൾ അതത് എയർലൈനുകളുമായും എയർപോർട്ടുകളുമായും നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്താൻ യാത്രികരോട് അഭ്യർത്ഥിച്ചു. സൗദി അറേബ്യയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായ പശ്ചാത്തലത്തിലാണ് ഈ പുതിയ സുരക്ഷാ നിർദ്ദേശം.

സൗദി തലസ്ഥാനമായ റിയാദ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ആക്രമണത്തെ ഈജിപ്ത്, ജോർദാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ ശക്തമായി അപലപിച്ചു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് രാജ്യങ്ങൾ വ്യക്തമാക്കി. സൗദിയുടെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കുന്നതിൽ റിയാദിനൊപ്പം ഉറച്ചുനിൽക്കുന്നതായി ഈ രാജ്യങ്ങളും മുസ്‌ലിം വേൾഡ് ലീഗും പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ ജൂലൈ മാസത്തിൽ സംഘർഷം രൂക്ഷമായതിന് ശേഷം ആദ്യമായാണ് സൗദി തലസ്ഥാനമായ റിയാദിന് നേരെ ആക്രമണ ശ്രമമുണ്ടാകുന്നത്. വ്യോമസേന വിജയകരമായി പ്രതിരോധിച്ച ഈ ആക്രമണത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, റിയാദ് എയർപോർട്ടിന് സമീപം സ്ഫോടന ശബ്ദം കേട്ടതായും പുക ഉയർന്നതായും പ്രദേശവാസികൾ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: The United States has issued a fresh security warning for Americans in the Middle East, advising those in the region to exercise heightened vigilance and those outside it to seriously reconsider travel to and through the region. The alert also warns of possible flight cancellations, airspace closures and other disruptions.

To advertise here,contact us