ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് പിന്നെയും ഉയര്‍ന്നു. ഒരു യുഎഇ ദിര്‍ഹം 26 രൂപ 13 പൈസ എന്ന നിരക്കിലാണ് ഇന്ന് വിനിമയം നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കുവൈറ്റ് ദിനാറിന് 311.22 രൂപയും ഒമാന്‍ റിയാലിന് 249.51 രൂപയും സൗദി റിയാലിന് 25.43 രൂപയുമാണ് നിലവിലെ വിനിമയ നിരക്ക്.
രാജ്യാന്തര വിപണിക്ക് അവധിയായതിനാല്‍ ഇതേ നിരക്ക് നാളെയും തുടരും. നാട്ടിലേക്ക് പണമയക്കുമ്പോള്‍ കൂടുതല്‍ തുക ലഭിക്കും എന്നതിനാല്‍ പ്രവാസികളെ സംബന്ധിച്ച് ഇത് ആശ്വാസമാണ്. വരും ദിവസങ്ങളിലും ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
Content Highlights: The Indian rupee has weakened further against major currencies, while Gulf currencies have gained relative strength in recent trading sessions, impacting remittance trends.