പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ മുന്‍നിര്‍ത്തി ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ റദ്ദാക്കി. ചില പളളികളില്‍ തിരുകര്‍മ്മങ്ങള്‍ ഓണ്‍ലൈനില്‍ മാത്രം നടത്തും. അടുത്ത അറിയിപ്പ് വരുന്നത് വരെ നേരിട്ടുള്ള ശുശ്രൂഷകള്‍ ഇല്ലെന്നാണ് പള്ളികള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
അതേസമയം ദുബൈയില്‍ ഒറാക്കിള്‍ ഡാറ്റാ സെന്റര്‍ ആക്രമിച്ചെന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. ഐആര്‍ജിസിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ദുബായ് മീഡിയ ഓഫീസ് നിഷേധിച്ചത്.
സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്ഫോടനങ്ങള്‍ നടന്നുവെന്ന തെറ്റായ വിവരം പങ്കുവെന്നവര്ക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴയും നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
Content Highlights: Good Friday services canceled at Christian churches in Dubai