ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്കിടയിലുള്ള സംയുക്ത ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും വിതരണ ശൃംഖല ശക്തിപ്പെടുത്താനുമായി പുതിയ സംരംഭ പാക്കേജ് പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദിയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ലോജിസ്റ്റിക്സ് സംയോജനം വര്‍ധിപ്പിക്കുക, വിതരണ ശൃംഖല ശാക്തീകരിക്കുക, ആഗോള ലോജിസ്റ്റിക്സ് ഹബ് എന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.
പുതിയ സംരംഭം കണ്ടെയ്നര്‍ നീക്കം നിയന്ത്രിക്കാനും ഓരോ ജിസിസി രാജ്യത്തിനും സോണുകള്‍ അനുവദിക്കുകയും ചെയ്യും. കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങള്ക്കിടയില് സംഭരണ കാര്യക്ഷമതയും വിതരണ ശൃംഖലയുടെ മികവും സംരംഭം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: GCC countries introduce a new package to enhance joint logistics operations, aiming to improve regional trade efficiency and connectivity