ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ന് വൈകുന്നേരം മാസപ്പിറവി കണ്ടതോടെ ഒമാനിലും നാളെയാണ് ഈദുല്‍ ഫിത്തർ. വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വലിയ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെടുന്നത്. ഒരു മാസം നീണ്ട വ്രതാനുഷ്ടാനത്തിന്റെ പുണ്യവുമായാണ് പ്രവാസലോകത്തെ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും ആഘോഷ നിറവിലാണ് എല്ലാവവരും. രാവിലെ മുതല്‍ തന്നെ ഷോപ്പിംഗ് മാളുകളിലും പിപണികളിലും വലിയ തിരക്ക് പ്രകടമായിരുന്നു.
പുത്തന്‍ വസ്ത്രങ്ങളും പെരുന്നാള്‍ വിഭവങ്ങള്‍ക്കുള്ള സാധനങ്ങളും സമ്മാനങ്ങളുമൊക്കെ വാങ്ങാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുംബ സമ്മേതം എത്തി. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും വിപണികള്‍ സജീവം. കുടുംബ ബന്ധങ്ങള്‍ പുതുക്കാനും സൗഹൃദങ്ങള്‍ പങ്കുവക്കാനുമുള്ള അവസരം കൂടിയാണ് ചെറിയ പെരുന്നാള്‍.
പ്രത്യേക വിഭവങ്ങള്‍ ഒരുക്കി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷം കെങ്കേമമാക്കാനാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു. അവിടെ ജാതിയിലൂടെയും മതത്തിന്റെ അതിര് വരമ്പുകളില്ല. ചെറിയ പെരുന്നാള്‍ എന്നത് ഓരോ പ്രവാസിയുടെയും ആഘോഷമാണ്.
പെരുന്നാളിന്റെ ഭാഗമായി നാല് ദിവസത്തെ അവധിയാണ് ഇത്തവണ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പെരുന്നാള്‍ ദിനത്തിന് ശേഷവും ആഘോഷങ്ങള്‍ തുടരും. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജനങ്ങളുടെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: The Ministry of Islamic Affairs had earlier announced the Eid prayer timings across various emirates. The schedule enables residents to plan their prayers in advance, ensuring smooth and organized observance of the festival.