ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മാസപ്പിറവി നിരീക്ഷിക്കും

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍പുണ്ടായിരുന്നതുപോലെ, വിപുലമായ ഈദുഗാഹുകള്‍ ഗള്‍ഫില്‍ ഉത്തവണ ഉണ്ടാകില്ല.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മാസപ്പിറവി ദര്‍ശിക്കാന്‍ വിപുലമായ സജ്ജീകരണം. ഇന്ന് ഇഫ്താറിന് ശേഷം പ്രാര്‍ഥനാ ചടങ്ങുകള്‍ നിര്‍വ്വഹിച്ച് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാനാണ് ഗള്‍ഫിലെ മതകാര്യമന്ത്രാലയങ്ങളുടെ നിര്‍ദ്ദേശം. ജ്യോതിശാസ്ത്രജ്ഞരും വാനനിരീക്ഷകരുമെല്ലാം ഇതിനുള്ള ഒരുക്കത്തിലാണ്. ഇന്ന് മാസപ്പിറ കണ്ടാല്‍ വ്യാഴാഴ്ചയാകും ചെറിയ പെരുന്നാള്‍.അല്ലെങ്കില്‍ മുപ്പത് നോമ്പ് പൂര്‍ത്തിയാക്കി വെള്ളിയാഴ്ച്ച പെരുന്നാള്‍ ആഘോഷിക്കും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍പുണ്ടായിരുന്നതുപോലെ, വിപുലമായ ഈദുഗാഹുകള്‍ ഗള്‍ഫില്‍ ഉത്തവണ ഉണ്ടാകില്ല.

Content Highlights: Gulf countries except Oman will observe the crescent moon today to determine Eid-ul-Fitr, with official announcements expected soon.

To advertise here,contact us