ദുബായ്: പശ്ചിമേഷ്യൻ പ്രതിസന്ധിയിലും യുഎഇയിലേയ്ക്കും വെസ്റ്റ് ഏഷ്യയിലേയ്ക്കുമുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ വിമാന കമ്പനികള്‍. യുഎഇ, ജിദ്ദ, മസ്കത്ത് അടക്കമുള്ള വിമാനത്താവളങ്ങളിലേയ്ക്കാണ് കൂടുതൽ സർവ്വീസുകൾ നടത്തുന്നത്. ഇന്ന് 78 സര്‍വ്വീസുകളാണ് നടത്തിയത്. യുഎഇയില്‍നിന്നും സൗദി അറേബ്യയില്‍ നിന്നുമായി അറുപത് പ്രത്യേക വിമാനങ്ങളാണ് ഇന്ന് സര്‍വ്വീസ് നടത്തിയത്. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിച്ചത്.
കണ്ണൂര്‍, കോഴിക്കോട് എന്നിവടങ്ങളിലേയ്ക്ക് മസ്ക്കത്തില്‍നിന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തി. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ കോഴിക്കോട് എന്നിവടങ്ങളിലേയ്ക്ക് മസ്ക്കത്തില്‍ നിന്ന് എയര്‍ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തി. ദുബായ്, അബുദാബി, റാസ് അല്‍ ഖൈ, ഷാര്‍ജ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്ന് ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ ലഭ്യമാണ്. വിമാനക്കമ്പനികളില്‍ നിന്ന് കൃത്യമായി അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രം യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ എത്താനാണ് നിർദേശം. സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന റൂട്ടുകളില്‍ മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് മറ്റൊരു തീയതിയിലേയ്ക്ക് ടിക്കറ്റ് റീ ബുക്ക് ചെയ്യാനുള്ള സൗകര്യവും എയര്‍ ഇന്ത്യ എക്സ്പ്രസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഇത്തിഹാദ്, എയര്‍ അറേബ്യ അടക്കമുള്ള വിമാനക്കമ്പനികളും ഇന്ത്യയിലേയ്ക്ക് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
Content Highlights: Indian airlines increase services to UAE and West Asia amid West Asian crisis