ബജറ്റ് എയര്‍ലൈന്‍ ആയ സ്പൈസ് ജെറ്റ് ഷാര്‍ജ-അഹമ്മദാബാദ് സെക്ടറില്‍ പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി, സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ്, ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
പുതിയ റൂട്ടില്‍ ആഴ്ചയില്‍ അഞ്ച് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ ഓപ്ഷനുകള്‍ നല്‍കുകയും യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വ്യോമഗതാഗതം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സ്പൈസ് ജറ്റ് അധികൃതര്‍ പറഞ്ഞു.
Content Highlights: A budget airline has announced a new flight service between Sharjah and Ahmedabad, offering affordable travel options and improved connectivity for passengers.