ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷം അവസാനം മുതൽ; പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ

ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ക്രമീകരണം ഏര്‍പ്പെടുത്തുക

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം അവസാനത്തോടെ പരിക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പദ്ധതി യാഥാത്ഥ്യമാകുന്നാതോടെ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ എളുപ്പത്തില്‍ സന്ദര്‍ശനം സാധ്യമാകും.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളില്‍ ഒറ്റ വിസ ഉപയോഗിച്ച് സഞ്ചരിക്കാന്‍ കഴിയുന്നതാണ് പദ്ധതി. യൂറോപ്പിലെ ഷെങ്കന്‍ വിസയുടെ മാതൃകയിലായിരിക്കും ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അവതരിപ്പിക്കുക. ബയോമെട്രിക് സെക്യൂരിറ്റി സിസ്റ്റങ്ങളുടെ ഏകീകരണവും ആറ് രാജ്യങ്ങളിലെയും എമിഗ്രേഷന്‍ ഡാറ്റാബേസുകള്‍ തമ്മിലുള്ള തത്സമയ വിവര കൈമാറ്റവും പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.

ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ക്രമീകരണം ഏര്‍പ്പെടുത്തുക. ഒരു മാസം മുതല്‍ 90 ദിവസം വരെ കാലാവധിയുളള മര്‍ട്ടിപ്പിള്‍ എന്‍ട്രി വിസകാളാകും സന്ദര്‍കര്‍ക്ക് അനുവദിക്കുക. ജിസിസി വിസ യാഥാര്‍ത്ഥ്യമാകുന്നതോടെ ഓരോ രാജ്യവും സന്ദര്‍ശിക്കാന്‍ പ്രത്യേക വിസ എടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. ഇതിന് വേണ്ടി വരുന്ന വലിയ ചെലവും ലാഭിക്കാനാകും. ആറ് രാജ്യങ്ങളില്‍ എളുപ്പത്തില്‍ സഞ്ചാരം സാധ്യമാകും എന്നതും പ്രത്യേകതയാണ്.

ജിസിസി രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് പുതിയ വിസ അവതരിപ്പിക്കുന്നത്. ജിസിസി വിസയുടെ കൂടുതല്‍ വിശദാംശങ്ങളും വൈകാതെ പുറത്ത് വിടുമെന്ന് അധികൃതര്‍ അറിയിച്ചു. നാലുവര്‍ഷത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പദ്ധതി അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. 2030 ഓടെ ഗള്‍ഫ് മേഖലയെ ലോകത്തെ മികച്ച ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റാന്‍ പുതിയ വിസാ പദ്ധതിയിലൂടെ കഴിയുമെന്നും ജിസിസി രാജ്യങ്ങള്‍ വിലയിരുത്തുന്നു.

Content Highlights: The GCC unified tourist visa is likely to be introduced by the end of the year. Authorities say final-stage preparations are currently in progress. The visa will allow tourists to travel across multiple GCC countries with a single permit.

To advertise here,contact us