ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങൾ

വിവിധ എംബസികളിലും കോണ്‍സലേറ്റുകളിലും രാവിലെ മുതല്‍ തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങളും. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലും കോണ്‍സലേറ്റുകളിലും ആഘോഷങ്ങള്‍ നടന്നു. വിവിധ സംഘടകളുടെ നേതൃത്വത്തിലും റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. റിപ്പബ്ലിക് ദിനാഘോഷ നിറവിലാണ് ഗള്‍ഫ് രാജ്യങ്ങളും.

വിവിധ എംബസികളിലും കോണ്‍സലേറ്റുകളിലും രാവിലെ മുതല്‍ തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. അബുദബി ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍ ദേശീയ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങളും അദ്ദേഹം വായിച്ചു. വിവിധ സാമൂഹ്യ സംഘടനാ ഭാരവാഹികള്‍, വ്യവസായ പ്രമുഖര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവ നിരവധി ആളുകള്‍ ആഘോഷത്തില്‍ പങ്കാളികളായി.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് ശിവന്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. വ്യത്യസ്തമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. ഒമാന്റെ തലസ്ഥാനമായ മസ്‌ക്കത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ജിവി ശ്രീനിവാസ് നേതൃത്വം നല്‍കി. ഇന്ത്യയിലെയും ഒമാനിലെയും ഇന്ത്യന്‍ സമൂഹത്തിനും ഒമാന്‍ സുല്‍ത്താനേറ്റിലെ സുഹൃത്തുക്കള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ഖത്തര്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് തുടങ്ങി വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ആഘോഷങ്ങള്‍ നടന്നു.

Content Highlights: India’s 77th Republic Day was celebrated in a grand manner across Gulf countries. Indian expatriate communities and diplomatic missions organized various cultural programs and official events. The celebrations highlighted India’s unity, constitutional values, and strong ties with Gulf nations, with wide participation from the Indian diaspora and invited guests.

To advertise here,contact us