ക്രിക്കറ്റ് കളിക്കുന്നതിനിടെ ജിദ്ദയില് മലയാളി യുവാവ് കുഴഞ്ഞു വീണുമരിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി റോയിസ് മാത്യൂ തോമസ് ആണ് മരിച്ചത്. 40 വയസായിരുന്നു.
ജിദ്ദയില് സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. നവോദയ സാംസ്കാരിക വേദി പ്രവര്ത്തകനാണ്. മൃതദേഹം നാട്ടില് സംസ്കരിക്കുന്നതിന് നിയമനടപടികള് പൂര്ത്തിയായി വരുന്നതായി നവോദയ അറിയിച്ചു.