അബൂദബിയില് രോഗ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി വ്യവസായി മരണപ്പെട്ടു.തൃശൂര് അകലാട് അരുമ്പനയില് ജാസിര് (41) ആണ് മരിച്ചത്. ഗോള്ഡന് ഗ്ലാസ് സ്ഥാപന ഉടമ പരേതനായ അബ്ദുള് റഹ്മാന്റെയും മൈമുനയുടെയും മകനായ ജാസിര് അബൂദബിയില് ബിസിനസ് നടത്തുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമടക്കം അബൂദബിയില് സ്ഥിര താമസമായിരുന്നു അദ്ദേഹം. മൃതദേഹം ബനിയാസ് ഖബര് സ്ഥാനില് ഖബറടക്കി. സഹോദന്: ജിന്ഷാദ്.
Content Highlights: Malayali businessman dies in Abu Dhabi