ദുബായിൽ പൊതുശുചിത്വം ഉറപ്പാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ; നിയമലംഘനങ്ങൾ‌ അധികൃതരിലെത്തിക്കാം

ആപ്പ് വഴി ഉപയോക്താക്കൾക്ക് നിയമലംഘനങ്ങളുടെ ചിത്രങ്ങളെടുക്കാനും ലൊക്കേഷൻ രേഖപ്പെടുത്താനും അനുബന്ധ കുറിപ്പുകൾ ചേർക്കാനും സാധിക്കും.

ദുബായിൽ പൊതുശുചിത്വം ഉറപ്പാക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി അധികൃതർ. ദുബായ് മുൻസിപ്പാലിറ്റി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇൽതിസാം (Eltizam) ആപ്ലിക്കേഷൻ വഴി ഉപയോ​ക്താക്കൾക്ക് പൊതുശുചിത്വ ലംഘനങ്ങൾ രേഖപ്പെടുത്താൻ സാധിക്കും. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നായി ദുബായുടെ സ്ഥാനം നിലനിർത്തുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.

ആപ്പ് വഴി ഉപയോക്താക്കൾക്ക് നിയമലംഘനങ്ങളുടെ ചിത്രങ്ങളെടുക്കാനും ലൊക്കേഷൻ രേഖപ്പെടുത്താനും അനുബന്ധ കുറിപ്പുകൾ ചേർക്കാനും സാധിക്കും.

'പൊതുശുചിത്വം എന്നത് ഒരു സാങ്കേതിക പ്രശ്നം മാത്രമല്ല, അതൊരു പൗരബോധവും പ്രതിബദ്ധതയുമാണ്.' ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഘാലിത പറഞ്ഞു.

'ഭാവി തലമുറകൾക്കായി സുസ്ഥിരവും വാസയോഗ്യവുമായ ദുബായ് കെട്ടിപ്പടുക്കുന്നതിൽ ഓരോ ഉദ്യോഗസ്ഥനും ഓരോ പൗരനും ഒരുപോലെ പങ്കാളികളാണ്.' മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ വ്യക്തമാക്കി.

ദുബായ് മുൻസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾ ഡിജിറ്റലായി മാറ്റുകയെന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പുകൂടിയായാണ് ഇൽതിസാം ആപ്പിനെ മുൻസിപ്പാലിറ്റി വിലയിരുത്തുന്നത്. നഗരസൗന്ദര്യം, പൊതുജനാരോഗ്യം, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയവ സംരക്ഷിക്കുന്നതും ആപ്പ് വഴി ലക്ഷ്യമിടുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

Content Highlights: New app to help officials report public cleanliness violations

To advertise here,contact us