ദുബായിൽ മറൈന് സ്റ്റേഷനുകളിലെ കാത്തിരിപ്പു കേന്ദ്രങ്ങള് നവീകരിക്കാന് പദ്ധതിയുമായി റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോരിറ്റി. പൊതു ജനങ്ങള്ക്കുള്ള സേവനം കൂടുതല് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. നവീകരണത്തിനുള്ള രണ്ടാം ഘട്ടം ആരംഭിച്ചതായി ആര്ടിഎ അറിയിച്ചു.
പൊതുഗതാഗത സേവനങ്ങള് ലോകോത്തര നിലവാരത്തിലേക്ക് ഉയര്ത്തുകയാണ് ദുബായി ആര്ടിഎയുടെ ലക്ഷ്യം. മറൈന് സ്റ്റേഷുകളിലെ കാത്തിരിപ്പു കേന്ദ്രങ്ങള് നവീകരിക്കുന്ന രണ്ടാം ഘട്ടമാണ് ആരംഭിച്ചത്. അല് ഫഹീദി, ബനിയാസ്, അല് സീഫ്, ഷെയ്ഖ് സായിദ് റോഡ്, ബ്ലൂവാട്ടേഴ്സ് എന്നീ അഞ്ച് പ്രധാന സ്റ്റേഷനുകളിലാണ് നിവീകരണം.
ജനങ്ങൾക്കായി പ്രത്യേക ഇരിപ്പിടങ്ങള്, ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള് എന്നിവയാണ് രണ്ടാം ഘട്ടത്തില് ഉള്പ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര മാനദണ്ഡങ്ങള്ക്കനുസൃതമായാണ് നവീകരണം നടത്തുന്നത്. നിലവില് സര്വ്വീസ് നടത്തുന്ന മരത്തില് നിര്മ്മിച്ച അബ്രകള് പോലെ പരമ്പരാഗത രീതിയിലുള്ള രൂപരേഖയാണ് കാത്തിരിപ്പു കേന്ദ്രത്തിന്റെ പുറം ഭാഗത്തിന് നല്കിയിരിക്കുന്നത്.
നൂതനമായ എല്ലാ സൗകര്യങ്ങളും ഉള്പ്പെടുത്തിയാണ് കേന്ദ്രങ്ങള് നിര്മ്മിക്കുന്നത്. ആര്ടിഎയുടെ ബസ്, മെട്രാം, ട്രാം സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് പുതിയ സ്റ്റേഷുകള് രൂപകല്പന ചെയ്തിരിക്കുന്നത്.
Content Highlights: Dubai to renovate waiting areas at marine stations, second phase begins