ലോകത്തെ ഏറ്റവും മികച്ച നികുതി സൗഹൃദ സിറ്റികളുടെ പട്ടിക പുറത്ത്. 2025ലെ മൾട്ടിപോളിറ്റൻസ് വെൽത്ത് റിപ്പോർട്ട് ടാക്സ് ഫ്രണ്ട്ലി സിറ്റി ഇൻഡക്സ് പുറത്തുവിട്ട ലിസ്റ്റിൽ അബൂദബിയാണ് ഒന്നാം സ്ഥാനത്ത്. ജിസിസി സിറ്റികളുടെ ആധിപത്യമുള്ള ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത് ദുബൈയാണ്.
മൂന്നാം സ്ഥാനം സിംഗപ്പൂർ കൊണ്ടുപോയപ്പോൾ നാലാം സ്ഥാനം മറ്റൊരു ജിസിസി നഗരമായ മനാമയാണ്. അഞ്ചാം സ്ഥാനത്ത് ദോഹയുമാണ്. ആദ്യ 20ൽ ഏഴ് ജിസിസി രാജ്യങ്ങളാണ് ഇടം നേടിയത്. കുവൈത്ത് സിറ്റി എട്ടാമതും റിയാദ് 12ാം സ്ഥാനത്തും ഇടം നേടിയപ്പോൾ 17ാം സ്ഥാനം മസ്കത്തിനാണ്.
വ്യക്തിഗത വരുമാന നികുതി, മൂലധന വളർച്ച, അനന്തരാവകാശം, സമ്പത്ത് നികുതി തുടങ്ങിയവ അടി സ്ഥാനമാക്കിയാണ് ടാക്സ് ഫ്രണ്ട്ലി സിറ്റിസ് സൂചിക വിലയിരുത്തുന്നത്.
Content Highlights- world's most tax-friendly cities for 2025; GCC dominates global top 20