ദോഹ: ഖത്തറില് താപനില ഉയരുന്നു. നിലവില് രാജ്യത്തെ ചിലയിടങ്ങളില് കനത്ത ചൂടാണ് അനുഭവപ്പെടുന്നുന്നത്. എന്നാല് ഇന്ന് മുതല് താപനില വീണ്ടും കൂടുമെന്ന് ഖത്തര് കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില വര്ധിക്കുമ്പോൾ കിഴക്കന് തീരപ്രദേശങ്ങളിലെ പരമാവധി താപനില 40 ഡിഗ്രി സെല്ഷ്യസ് കടക്കുമെന്ന് അധികൃതര് വ്യക്തമാക്കി. താപനില 26 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. മിതമായ വടക്കുപടിഞ്ഞാറൻ-വടക്ക് കിഴക്കൻ കാറ്റും അനുഭവപ്പെടുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിലവിൽ 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് പകൽ താപനില.
Content Highlights: Temperatures are expected to cross 40 degrees Celsius at Qatar