മസ്കറ്റില്‍ റസ്റ്ററന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

വർഷങ്ങളായി ഇരുവരും വിവിധ കമ്പനികളിലായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു

മസ്കറ്റിൽ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. മസ്കറ്റിലെ ബൗഷറിലെ റസ്റ്ററന്റിലാണ് സംഭവം.

റസ്റ്ററൻ്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ദാരുണാന്ത്യം. കതിരൂർ സ്വദേശി പത്മാലയത്തിൽ വി പങ്കജാക്ഷൻ (59), ഭാര്യ കെ.സജിത (53) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണം. വർഷങ്ങളായി ഒമാനിലുള്ള പങ്കജാക്ഷനും സജിതയും വിവിധ കമ്പനികളിലായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.

Content Highlights: Malayali couple dies in gas cylinder explosion

To advertise here,contact us