ദോഹ: വയനാട് മുണ്ടക്കൈ ചൂരൽമയിൽ ഉരുൾപൊട്ടി അനാഥരായവരെയും നാശം വിതച്ച പ്രദേശത്തെയും ചേർത്ത് പിടിക്കാൻ നോര്ക്ക ഡയറക്ടറും എ ബി എന് ഗ്രൂപ് ചെയര്മാനുമായ ജെ കെ മേനോൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം ഒരു കോടി രൂപ സംഭാവന പ്രഖ്യാപിച്ചു.
'ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് തുകനീക്കിവെക്കുന്നത്. വയനാടിന്റെ വേദനയിൽ കരുതലും കരുത്തുമായി നിൽക്കേണ്ടത് കടമയാണെ'ന്നും ജെ കെ മേനോൻ പറഞ്ഞു. ദുരന്തത്തില് ജീവന് പൊലിഞ്ഞവര്ക്ക് ആദരാഞ്ജലികള് അർപ്പിക്കുന്നുവെന്നും, വിവിധ ആശുപത്രികളിലും, ദുരിതാശ്വാസ കേന്ദ്രങ്ങളിലും കഴിയുന്നവരുടെ ദുഃഖത്തില് പങ്കുചേരുന്നുവെന്നും ജെ കെ മേനോന് കൂട്ടിച്ചേര്ത്തു.
'ഇപ്പൊ ഒന്നൂല്ല, ശൂന്യതയാണ്, വീടും വണ്ടീം എല്ലാം കൺമുന്നിൽ ഒലിച്ചുപോയി, ചമ്മന്തിയായി'
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധിപേരാണ് വയനാടിന് വേണ്ടി കൈകോർക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം വയനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.