ബഹ്‌റൈനിൽ ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾ നിരന്തരം നിരീക്ഷിച്ച് രാജ്യത്ത് വിലസ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അധികൃതർ

ആഗോള വിപണിയിലെ എണ്ണവില വ്യതിയാനങ്ങൾ പരിഗണിച്ച് ഒക്ടോബർ മാസത്തേക്കുള്ള പുതിയ ഇന്ധനവില പ്രഖ്യാപിച്ച് ബഹ്‌റൈൻ ഫ്യൂവൽ പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റി. 2026 ഒക്ടോബർ രണ്ട് വെള്ളിയാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു.

പുതുക്കിയ നിരക്കനുസരിച്ച് റെഗുലർ (91) പെട്രോൾ ലിറ്ററിന് 0.235 ബഹ്‌റൈൻ ദിനാറാണ് വില. പ്രീമിയം (95) പെട്രോളിന് ലിറ്ററിന് 0.277 ദിനാറും സൂപ്പർ (98) പെട്രോളിന് 0.410 ദിനാറുമായി നിശ്ചയിച്ചു. ഡീസൽ ലിറ്ററിന് 0.260 ദിനാറാണ് പുതിയ നിരക്ക്.

അതേസമയം, രാജ്യത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി അവർക്കുള്ള ഡീസൽ സബ്‌സിഡി തടസ്സമില്ലാതെ തുടരുമെന്ന് കമ്മിറ്റി അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾ നിരന്തരം നിരീക്ഷിച്ച് രാജ്യത്ത് വിലസ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Bahrain’s Fuel Price Committee has announced the October 2026 rates: 91-octane petrol at BHD 0.235 per litre, 95-octane at BHD 0.277, 98-octane at BHD 0.410 and diesel at BHD 0.260. The new prices take effect from October 2.

To advertise here,contact us