ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായി കൂടിക്കാഴ്ച നടത്തി. യുഎൻ ആസ്ഥാനത്ത് വെച്ച് നടന്ന 81-ാമത് യുഎൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ഈ നിർണായക കൂടിക്കാഴ്ച.
ബഹ്റൈനും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും വിശദമായി ചർച്ച ചെയ്തു. മേഖലയിലെ പുതിയ സംഭവവികാസങ്ങൾ, അന്താരാഷ്ട്ര തതലത്തിൽ വിവിധ രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്നിവയ്ക്കൊപ്പം ഹോർമുസ് കടലിടുക്കിലും ബാബ് അൽ മന്ദബിലും ഉണ്ടാകുന്ന കപ്പൽ ഗതാഗത തടസ്സങ്ങളും അവ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ചർച്ചയിൽ വിഷയമായി.
പ്രാദേശിക സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനും അന്താരാഷ്ട്ര തലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായി യുഎൻ സുരക്ഷാ കൗൺസിൽ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി.
Content Highlights: Bahrain and the UN reviewed regional developments, security challenges and cooperation, with discussions also covering disruptions to navigation in the Strait of Hormuz and Bab el-Mandeb.