അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം; യുഎസ് പതാകയുടെ നിറങ്ങളിൽ തിളങ്ങി ബഹ്‌റൈൻ

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ദീർഘകാല സൗഹൃദബന്ധത്തിന്റെയും പ്രതീകമായാണ് ഈ പ്രത്യേക ആദരവ് ഒരുക്കിയത്.

അമേരിക്കൻ ഐക്യനാടുകളുടെ (യുഎസ്എ) സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ പ്രമുഖ സർക്കാർ കെട്ടിടങ്ങളും ചരിത്ര സ്മാരകങ്ങളും അമേരിക്കൻ ദേശീയ പതാകയുടെ ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള ദീപാലങ്കാരങ്ങളാൽ പ്രകാശിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ദീർഘകാല സൗഹൃദബന്ധത്തിന്റെയും പ്രതീകമായാണ് ഈ പ്രത്യേക ആദരവ് ഒരുക്കിയത്.

ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിവിധ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുകയും വികസിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. പരസ്പര സഹകരണത്തിലും പൊതുതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലുമൂന്നിയ ദീർഘകാല പങ്കാളിത്തത്തിന്റെ ആഴം ഈ ആഘോഷം വീണ്ടും അടിവരയിടുന്നതാണെന്ന് ബഹ്‌റൈൻ അധികൃതർ വ്യക്തമാക്കി.

നയതന്ത്ര, പ്രതിരോധ, സാമ്പത്തിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ഐക്യദാർഢ്യത്തിന്റെ സാക്ഷ്യപത്രമായി മാറി ഈ പ്രകാശാലങ്കാരം. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ അമേരിക്കയുടെ ഈ സുപ്രധാന നാഴികക്കല്ലിൽ പങ്കുചേരുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ ഉഭയകക്ഷി സൗഹൃദത്തിന്റെ പ്രാധാന്യം ഒരിക്കൽക്കൂടി ലോകത്തിന് മുന്നിൽ വിളിച്ചോതുകയാണ് ബഹ്‌റൈൻ ചെയ്തത്.

Content Highlights: Bahrain celebrated the 250th anniversary of the United States' Independence by lighting up prominent landmarks in the colours of the American flag, reflecting the close partnership between the two countries.

To advertise here,contact us