ലോക രക്തദാന ദിനം: ബഹ്‌റൈനിൽ നൂറോളം പേർ പങ്കെടുത്ത രക്തദാന ക്യാമ്പുമായി ബിഡികെ

പ്ലേറ്റ്‌ലെറ്റ്സ് ദാതാക്കൾ ഉൾപ്പെടെ നൂറോളം പേരാണ് ജീവൻരക്ഷാ സന്ദേശമുയർത്തിയ ഈ ക്യാമ്പിൽ പങ്കാളികളായി രക്തം കൈമാറിയത്

ലോക രക്തദാന ദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. പ്ലേറ്റ്‌ലെറ്റ്സ് ദാതാക്കൾ ഉൾപ്പെടെ നൂറോളം പേരാണ് ജീവൻരക്ഷാ സന്ദേശമുയർത്തിയ ഈ ക്യാമ്പിൽ പങ്കാളികളായി രക്തം കൈമാറിയത്.

ക്യാമ്പിന് ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി ടിജെ ഗിരീഷ്, പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ് എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റുമാരായ സുരേഷ് പുത്തൻവിളയിൽ, സലീന റാഫി, ആക്ടിങ് ട്രഷറർ രാജേഷ് പന്മന, ട്രാൻസ്‌പോർട്ടേഷൻ ഇൻ ചാർജ് ടികെ മൊയ്തു, ക്യാമ്പ് കോർഡിനേറ്റർമാരായ സാബു അഗസ്റ്റിൻ, വിനീത വിജയൻ, സെന്തിൽ കുമാർ, സുനിൽ മണവളപ്പിൽ എന്നിവരും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി മുന്നിൽനിന്നു പ്രവർത്തിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീജ ശ്രീധരൻ, സുജേഷ് എണ്ണക്കാട്, പ്രജി വി ചേവായൂർ എന്നിവരും ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രവാസലോകത്ത് രക്തദാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ക്യാമ്പിലെ ജനപങ്കാളിത്തം.

Content Highlights: As part of World Blood Donor Day observances, BDK conducted a blood donation camp in Bahrain that saw the participation of nearly 100 donors. The initiative highlighted the importance of voluntary blood donation and community involvement in supporting healthcare services.

To advertise here,contact us