കൊല്ലം പ്രവാസി അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ആവേശപൂർവ്വമായ സമാപനം

കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി.

ബഹ്റൈനിലെ കൊല്ലം സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) ജില്ലാ സമ്മേളനം കെസിഎ ഹാളിൽ സജ്ജമാക്കിയ സമ്മേളന നഗരിയിൽ വച്ച് ആവേശപൂർവ്വം നടന്നു. 2024-2026 പ്രവർത്തന കാലയളവിന്റെ പരിസമാപ്തി കുറിച്ച് രാജ്യത്തെ 10 ഏരിയകളിൽ നടന്ന സമ്മേളനങ്ങൾക്ക് ശേഷമാണ് വിപുലമായ ഈ ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്.

പൊതുയോഗം, പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം എന്നിങ്ങനെ മൂന്ന് സെഷനുകളായാണ് ജില്ലാ സമ്മേളനം ക്രമീകരിച്ചിരുന്നത്. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്‌ഘാടനം നിർവഹിച്ച ആദ്യ സെഷനായ പൊതുയോഗത്തിന് സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം ആശംസിച്ചു.

പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, നിലവിലെ പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ സ്വദേശികൾക്കും പ്രവാസികൾക്കും ഒരേപോലെ സുരക്ഷയൊരുക്കി ചേർത്തുപിടിച്ച ബഹ്റൈൻ ഭരണാധികാരികൾക്കും ഭരണകൂടത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം ജില്ലാ കമ്മിറ്റി പാസാക്കി. കഴിഞ്ഞ പ്രവർത്തന കാലയളവിൽ അന്തരിച്ച കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെയും പ്രവാസികളുടെയും അനുസ്മരണവും ചടങ്ങിൽ നടന്നു.

തുടർന്ന് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ 2024-26 വർഷത്തെ പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി അനിൽ കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അംഗങ്ങൾ നിർദ്ദേശിച്ച ഭേദഗതികളോടെ ഇരു റിപ്പോർട്ടുകളും സമ്മേളനം പാസ്സാക്കി. വനിതാ വിഭാഗമായ 'പ്രവാസി ശ്രീ'യുടെ പ്രവർത്തന റിപ്പോർട്ട് ചെയർപേഴ്സൺ അഡ്വ. പ്രദീപ അനിൽ അവതരിപ്പിച്ചു. പുതിയതായി സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ചടങ്ങിൽ പ്രഖ്യാപിക്കുകയും കാലാവധി പൂർത്തിയാക്കിയ ഏരിയ പ്രതിനിധികൾക്കും സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്കും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

Content Highlights: The Kollam Pravasi Association's district conference concluded on a vibrant note with strong participation from members and community leaders. The event featured discussions on expatriate welfare, social initiatives, and future organizational activities.

To advertise here,contact us