ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "തണലും തമാശകളും" എന്ന പേരിൽ വനിതാസംഗമം സംഘടിപ്പിച്ചു. മനാമ സൽമാനിയ ഗാർഡനിൽ നടന്ന പരിപാടി പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ വനിതകൾക്ക് സന്തോഷവും സൗഹൃദവും പങ്കിടുന്നതിനും പരസ്പര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള വേദിയായി മാറി.
തികച്ചും സൗഹൃദാന്തരീക്ഷത്തിൽ നടന്ന സംഗമത്തിൽ വിവിധ വിനോദപരിപാടികളും ഒരുക്കിയിരുന്നു. വനിതാവേദി കൺവീനർ ശാന്തി ശ്രീകുമാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തം പരിപാടിയെ കൂടുതൽ ഊർജ്ജസ്വലമാക്കിയതായി അവർ പറഞ്ഞു. കോർഡിനേറ്റർ ചിഞ്ചു സച്ചിൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. എപിഎബി ഭാരവാഹികളും വനിതാവേദി പ്രവർത്തകരും പരിപാടിയുടെ വിജയത്തിന് നേതൃത്വം നൽകി.
Content Highlights: The APAB Women's Meet was organized with the participation of members and community representatives. The gathering discussed organizational activities, women's empowerment initiatives, and future plans.